ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം

News Photo 1 - India - Otta Nottathil - jesus_youth_vatican_recognised_oct_24_2026
റോം: റൂബി ജൂബിലി ആഘോഷവേളയില്‍ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം. അല്മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റററി ജീസസ് യൂത്ത് സംഘടനയെ നിയമപരമായ വ്യക്തിത്വമുള്ള അന്താരാഷ്ട്ര വിശ്വാസി സംഘടനയായി സ്ഥിരീകരിക്കുകയായിരുന്നു.2016 മേയ് 15നാണ് അന്നത്തെ അല്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ താത്കാലിക അംഗീകാരം നല്‍കുകയും നിയമാവലി പരീക്ഷണാടിസ്ഥാനത്തില്‍ അംഗീകരിക്കുകയും ചെയ്തത്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഇത് സ്ഥിരാംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്.

ജീസസ് യൂത്തിന്‍റെ അന്താരാഷ്ട്ര സമ്മേളനം 'ഗോ' റോമില്‍ നടക്കുന്ന വേളയിലാണ് റൂബി ജൂബിലി സമ്മാനമായി അംഗീകാരം എത്തിയിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് അല്മായ തിരുസംഘത്തിന്‍റെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗര്‍വാസി ജീസസ് യൂത്ത് ഇന്‍റര്‍നാഷണല്‍ കോ~ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോളിനു കൈമാറി.
News Photo 2 - India - Otta Nottathil - jesus_youth_vatican_recognised_oct_24_2026
ഔദ്യോഗിക ഉത്തരവ് അല്മായ തിരുസംഘത്തിന്‍റെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗര്‍വാസി ജീസസ് യൂത്ത് ഇന്‍റര്‍നാഷണല്‍ കോ~ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോളിനു കൈമാറിയപ്പോള്‍

ജീസസ് യൂത്തിന്‍റെ സഭാകാര്യ ഉപദേഷ്ടാവും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല, റോമിലെ അല്മായ കമ്മീഷന്‍റെ ഔദ്യോഗിക വക്താവ് ഡോ. ജൊവാനി ബോണ്‍ ഡെംപോ, ജീസസ് യൂത്ത് മുന്‍ അന്തര്‍ദേശീയ കോ~ഓര്‍ഡിനേറ്റര്‍ മനോജ് സണ്ണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗീകാരം കൈമാറിയത്.
1985 ല്‍ കേരളത്തില്‍ ആരംഭിച്ച അല്മായ യുവജന മുന്നേറ്റമായ ജീസസ് യൂത്ത് ഇന്ന് 53 രാജ്യങ്ങളില്‍ സംഘടനാ സംവിധാനമുള്ള മുന്നേറ്റമാണ്. ഇപ്പോള്‍ റോമില്‍ നടക്കുന്ന ജീസസ് യൂത്ത് അന്തര്‍ദേശീയ സമ്മേളനത്തില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 1110 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 25ന് സമാപിക്കും.

2033ലെ രക്ഷാകര മഹാ ജൂബിലിക്കും 20035ലെ ജീസസ് യൂത്ത് സുവര്‍ണ ജൂബിലിക്കും വേണ്ടി ഒരുങ്ങുന്ന വേളയില്‍ ലഭിച്ച ഈ അംഗീകാരം മുന്നേറ്റത്തിന് കൂടുതല്‍ ഉണര്‍വും പ്രചോദനവും ഉത്തരവാദിത്വബോധവും നല്‍കുന്നതാണെന്ന് അന്താരാഷ്ട്ര കോ ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോള്‍ പറഞ്ഞു.

നാലു പതിറ്റാണ്ടുകളുടെ വിശ്വാസപ്രയാണവുമായി 'ജീസസ് യൂത്ത്'; വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരവും റോമില്‍ മാര്‍പാപ്പയുടെ പ്രത്യേക സന്ദേശവും

നാലു പതിറ്റാണ്ടുമുമ്പ് കേരളത്തിന്റെ മണ്ണില്‍, യുവഹൃദയങ്ങളില്‍ തെളിഞ്ഞ വിശ്വാസത്തിന്റെ ചെറുനാളം ഇന്ന് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളില്‍ പ്രകാശം പകരുന്ന ആത്മീയ പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. ജീസസ് യൂത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന മറ്റൊരു ചരിത്രമുഹൂര്‍ത്തമായി വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരവും റോമില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയും മാറി.

പ്രധാന വിവരങ്ങള്‍:

വത്തിക്കാന്റെ നിര്‍ണായക അംഗീകാരം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ പരിഷ്കരിച്ച ഭരണഘടനയ്ക്ക് (ഞല്ശലെറ ടമേൗേലേെ) വത്തിക്കാന്റെ തിരുസംഘം ഔദ്യോഗികമായി നിര്‍ണ്ണായകമായ സ്ഥിരീകരണം നല്‍കി. അന്താരാഷ്ട്രതലത്തിലുള്ള കത്തോലിക്കാ പ്രസ്ഥാനമെന്ന നിലയിലുള്ള അംഗീകാരം പ്രസ്ഥാനത്തിന്റെ ആഗോളവ്യാപ്തിക്ക് കൂടുതല്‍ തിളക്കമേകുന്നു.

ഈ മാസം 23 ന് ആരംഭിച്ച ഗോകോണ്‍ഫറന്‍സില്‍

അവിസ്മരണീയമായ പേപ്പല്‍ ഓഡിയന്‍സ്: റോമില്‍ നടന്നുവരുന്ന ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ നേരില്‍ക്കണ്ട് പ്രത്യേക സന്ദേശം നല്‍കുകയും ആശീര്‍വദിക്കുകയും ചെയ്തു. യുവജനങ്ങള്‍ സഭയുടെ ജീവസ്സുറ്റ സാന്നിധ്യമാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മാര്‍പാപ്പയ്ക്ക് സ്നേഹോപഹാരങ്ങള്‍ കൈമാറി.

ആഗോള പ്രസ്ഥാനമായി വളര്‍ന്ന ചരിത്രം: 1985~ല്‍ കേരളത്തില്‍ രൂപംകൊണ്ട ജീസസ് യൂത്ത്, യുവജനങ്ങളുടെ വിശ്വാസാനുഭവങ്ങളിലൂടെയും പ്രാര്‍ഥനയിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുപന്തലിക്കുകയായിരുന്നു. ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകള്‍ മറികടന്ന്, വ്യത്യസ്ത രാജ്യങ്ങളിലെ യുവജനങ്ങളെ ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്ന ശക്തമായ ആത്മീയ കൂട്ടായ്മയായി ഈ പ്രസ്ഥാനം മാറി.

റൂബി ജൂബിലി തിളക്കം: റൂബി ജൂബിലിയുടെ ഭാഗമായി റോമില്‍ സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര സമ്മേളനവും വത്തിക്കാന്റെ അംഗീകാരവും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും ആഗോള സ്വാധീനത്തിന്റെയും നേര്‍സാക്ഷ്യമാണ് ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നത്.
- dated 25 Oct 2026

Comments:

Keywords: India - Otta Nottathil - jesus_youth_vatican_recognised_oct_24_2026 India - Otta Nottathil - jesus_youth_vatican_recognised_oct_24_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles: